ജപ്പാനില്‍ ഭൂചലനം, സുനാമി മുന്നറിയിപ്പ്

അര കിലോമീറ്ററോളമുള്ള സുനാമി ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൊക്കായ്‌ഡോ ദ്വീപിന്റെ മധ്യ, കിഴക്കന്‍ പസഫിക് തീരങ്ങളിലും, ഒമോറി, ഇവാതെ എന്നീ ഭാഗങ്ങളിലാണ് സുനാമി ഉണ്ടാകാന്‍ സാധ്യതയുള്ളതായി പറയുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഭൂചലനത്തിലും സുനാമിയിലും വളരെയേറെ നാശനഷ്ടങ്ങളുണ്ടായ പ്രദേശമാണ് ഇവാതെ. അതിനു ശേഷം ആയിരക്കണക്കിന് ചെറുതും വലുതുമായ ഭൂചലനങ്ങള്‍ ഈ ഭാഗങ്ങളില്‍ അനുഭവപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് ജപ്പാന്‍ 2011ലെ സുനാമിയുടെ ദുഖസ്മരണയുടെ ഒന്നാം വാര്‍ഷികം ആചരിച്ചതിന്റെ മൂന്നാം ദിവസമാണ് വീണ്ടും ഒരു സുനാമി സാധ്യത ഉയര്‍ന്നു വന്നിരിക്കുന്നത്.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ജപ്പാനിലെ കുഷിറോയില്‍ നിന്നും 146 മൈല്‍ അകലെയുള്ള ഹൊക്കായ്‌ഡോ ദ്വീപ് ആണ്.












Click it and Unblock the Notifications