ബസ്സപകടം, 22 കുട്ടികള്‍ മരിച്ചു
സൂറിക്: സ്വിറ്റ്‌സര്‍ലാന്‍ഡിലുണ്ടായ റോഡപകടത്തില്‍ 22 കുട്ടികള്‍ ഉള്‍പ്പെടെ 28 പേര്‍ മരിച്ചു. ഇറ്റാലിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വലൈസ് കാന്റണിലുണ്ടായ അപകടത്തില്‍ 28 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബെല്‍ജിയത്തില്‍ നിന്നും കുട്ടികളെയും കൊണ്ട് സ്വിറ്റ്‌സര്‍ലാന്‍ഡിലെത്തിയ ബസ് ടണല്‍ ചുമരിലിടിച്ച് തകരുകയായിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ അവധി ദിവസങ്ങള്‍ ആഘോഷിച്ച് സംഘം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പരിക്കേറ്റവരെ ലോസന്നയിലെയും ബെര്‍ണയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications