സ്വര്‍ണ്ണം വാങ്ങുന്നവരെ ആലുക്കാസ് 'പറപ്പിക്കും'
കൊച്ചി: ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പുതിയൊരു മാര്‍ക്കറ്റിംങ് തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ് ജോയ് ആലുക്കാസ്. ജോയ് ആലുക്കാസിന്റെ ഏതെങ്കിലും ഷോറൂമില്‍ നിന്ന് അഞ്ചു ലക്ഷമോ അതിന് മുകളിലോ ഉള്ള തുകയ്ക്ക് ആഭരണം വാങ്ങുന്നവര്‍ക്ക് 'ജോയ് ജറ്റ്'സില്‍ പറക്കാമെന്നതാണ് പുതിയ ഓഫര്‍.
എന്നാല്‍ ഈ ഓഫറിന് ചില നിബന്ധനകള്‍ ബാധകമാണ്. അഞ്ചു ലക്ഷം രൂപയ്ക്ക് ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങിയാല്‍ മാത്രമേ ഈ ഓഫര്‍ ലഭിയ്ക്കൂ. മാത്രമല്ല രണ്ടു പേര്‍ക്കു മാത്രമേ ഈ ഓഫര്‍ പ്രകാരം യാത്ര ആസ്വദിക്കാനാവൂ.
ജോയ് ജറ്റ്‌സില്‍ മണിക്കൂറൊന്നിന് ഒന്നേകാല്‍ ലക്ഷം രൂപയാണ് നിരക്ക് എന്നത് വച്ചു നോക്കുമ്പോള്‍ ഇത് ഗംഭീരന്‍ ഓഫറാണെന്ന് ഉപഭോക്താക്കളും സമ്മതിക്കും. വെള്ളിയാഴ്ച മുതല്‍ ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും ഈ ഓഫര്‍ പ്രാബല്യത്തില്‍ വരും.












Click it and Unblock the Notifications