നിരക്കുകളില്‍ മാറ്റമില്ല: റിസര്‍വ് ബാങ്ക്

ധനകമ്മിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായാല്‍ മാത്രമേ നിരക്കുകളില്‍ വ്യത്യാസം വരുത്താന്‍ പറ്റുകയുള്ളൂവെന്ന് സാമ്പത്തിക അവലോക യോഗത്തിനുശേഷം ഗവര്‍ണര്‍ ഡി സുബ്ബ റാവു അറിയിച്ചു.
ഇതോടെ റിപ്പോ നിരക്ക് 8.5ലും റിവേഴ്‌സ് റിപ്പോ 7.5ലും കരുതല്‍ ധനാനുപാതമായ സിആര്‍ആര്‍ 4.7 ശതമാനത്തിലും തുടരും. ലോണുകളുടെ പലിശനിരക്ക് കുറയുമെന്നും വിപണിയിലേക്ക് കൂടുതല്‍ പണമൊഴുകമെന്നുമുള്ള പ്രതീക്ഷകളാണ് ഇതോടെ തകിടം മറിഞ്ഞത്.
റിപ്പോ: റിസര്‍വ്ബാങ്ക് ബാങ്കുകള്‍ക്ക് കടം നല്‍കുന്ന ഈടാക്കുന്ന പലിശ.
റിവേഴ്‌സ് റിപ്പോ: ബാങ്കുകളുടെ പണത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശ.
സിആര്‍ആര്‍: ബാങ്കുകള്‍ കരുതല്‍ ധനമായി സൂക്ഷിക്കേണ്ട തുക.












Click it and Unblock the Notifications