ദില്ലി: റെയില്‍വെ മന്ത്രി ദിനേഷ് ത്രിവേദി രാജിവച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മുകുള്‍ റോയ് ആവും പുതിയ റെയില്‍വെ മന്ത്രി. വെള്ളിയാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജി പൊതുബജറ്റ് അവതരിപ്പിച്ചശേഷം മുകുള്‍ റോയ് സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി രാജിയ്‌ക്കൊരുങ്ങിയെന്ന് ബുധനാഴ്ച തന്നെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബജറ്റിനെതിരെ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നിലപാടെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ത്രിവേദി രാജിയ്‌ക്കൊരുങ്ങിയത്. യാത്രാക്കൂലി കൂട്ടിയ ത്രിവേദിയെ പുറത്താക്കണമെന്ന് തൃണമൂല്‍ അംഗങ്ങള്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
അതേസമയം യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചത് പിന്‍വലിയ്ക്കാന്‍ ത്രിവേദി തയ്യാറായിരുന്നില്ല. നിരക്ക് വര്‍ദ്ധന നടപ്പാക്കിയില്ലെങ്കില്‍ റെയില്‍വേയെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്നും ത്രിവേദി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
It seems Mamata Banerjee has got her way — for now. According to TV reports, Railway Minister Dinesh Trivedi has submitted his resignation to Prime Minister Manmohan Singh. Banerjee, the Trinamool Congress (TMC) leader, was unhappy with the Railway Budget presented by Trivedi, a party member, as it had hiked passenger fares by 5 to 15 percent across the board..