രാജി വച്ചിട്ടില്ലെന്ന് ത്രിവേദി

അതിനിടെ ദിനേഷ് ത്രിവേദിയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റിനെ അറിയിച്ചു. എന്നാല് റെയില്‍വെ മന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മമത ബാനര്‍ജിയുടെ കത്ത് ലഭിച്ചതായി അദ്ദേഹം സമ്മതിച്ചു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി തീരുമാനം എടുക്കുമെന്നും പ്രണബ് മുഖര്‍ജി അറിയിച്ചു.
ത്രിവേദി രാജിവച്ചുവെന്ന്് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തിരുന്നു. വ്യാഴാഴ്ച രാവിലെ അദ്ദേഹം തന്റെ രാജിക്കത്ത് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.












Click it and Unblock the Notifications