മൂന്നു ഇറാനികള്‍ക്ക് വാറണ്ട്

അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് അഹമ്മദ് കാസ്മി നല്‍കി സൂചനകളനുസരിച്ചാണ് ഹൂഷാങ് അസ്ഫഹര്‍ ഇറാനി, സെയ്ദ് അലി മെഹ്ദ് സാദ്ര, മുഹമ്മദ് റെസ അബോള്‍ എഹാസ്മി എന്നിവര്‍ക്കെതിരേ ടിസ് ഹസാരി കോടതി വിധി പുറപ്പെടുവിച്ചത്. മാര്‍ച്ച് ആറിനാണ് കാസ്മിയെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ വാഹനത്തിനുനേരെയുണ്ടായ ബോംബേറില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയ ഒരാള്‍ കാന്തവുമായി ഘടിപ്പിച്ച സ്‌ഫോടകവസ്തു കാറിനു നേരെ എറിയുകയായിരുന്നു.












Click it and Unblock the Notifications