റുഷ്ദി വരും,ഖാന്‍ ഇന്ത്യ റ്റുഡേ കോണ്‍ക്ലേവിനു ഇല്ല

ദില്ലിയില്‍ മാര്‍ച്ച് 16, വെള്ളിയാഴ്ച നടക്കാനിരിക്കുന്ന പരിപാടിയില്‍ വിവാദ എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദി പങ്കെടുക്കുന്നു എന്നറിഞ്ഞ ഉടന്‍ ഇമ്രാന്‍ ഖാന്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ല എന്നറിയിക്കുകയായിരുന്നു. തീരുമാനത്തിന്‍ പശ്ചാതാപം പ്രകടിപ്പിച്ചെങ്കിലും റുഷ്ദി പങ്കെടുക്കുന്ന ഒരു പരിപാടിയോടു സഹകരിച്ചാല്‍ അതു ലോക മുസ്ലിങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തും, ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചു.
ചെവ്വാഴ്ച വൈകുന്നേരമാണ് ഖാന് പരിപാടിയുടെ പൂര്‍ണ്ണരൂപം ലഭിച്ചത്. റുഷ്ദിയുടെ സാന്നിധ്യത്തെ കുറിച്ച് അറിഞ്ഞതോടെ ബുധനാഴ്ച രാവിലെ തന്നെ തീരുമാനമെടുക്കുകയായിരുന്നു.
തന്റെ 'സാത്താന്റെ വചനങ്ങള്‍' എന്ന പുസ്തകത്തെ ചൊല്ലി സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിരിക്കുകയാണ് ലോകത്തിലെ വിവിധ ഇസ്ലാമിക സംഘടനകള്‍.












Click it and Unblock the Notifications