ലങ്കന്‍ പ്രമേയം, മുന്നണി വിടുമെന്ന് ഡിഎംകെ

എല്‍ടിടിഇ പ്രവര്‍ത്തകര്‍ക്കെതിരേ കടുത്ത മനുഷ്യാവകാശലംഘനമാണ് ലങ്കന്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാരോപിച്ച് അമേരിക്ക, ഫ്രാന്‍സ്, നോര്‍വെ രാജ്യങ്ങള്‍ മുന്‍കൈയെടുത്താണ് പ്രമേയം അവതരിപ്പിക്കുന്നത്. ഏതെങ്കിലുമൊരു രാജ്യത്തിനെതിരേയുള്ള പ്രമേയങ്ങളെ പിന്തുണയ്ക്കാത്ത പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ യാതൊരു നിലപാടും പ്രഖ്യാപിച്ചിട്ടില്ല.
മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരേ പ്രതികരിക്കണമെന്ന നിലപാടാണ് ഇടതുപാര്‍ട്ടികള്‍ക്കുമുള്ളത്. എന്നാല്‍ ലങ്ക പോലുള്ള രാജ്യവുമായി ഏറ്റവും നല്ല നയതന്ത്രബന്ധം ഇന്ത്യക്ക് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ചൈന ലങ്കയുമായി അടുക്കാന്‍ നിരന്തരം ശ്രമിക്കുന്നത് ഇന്ത്യക്ക് ഭീഷണിയാണ്.












Click it and Unblock the Notifications