കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥി അധ്യാപകന്റെ കരണത്തടിച്ചു

Google Oneindia Malayalam News

മുംബൈ: മുംബൈയിലെ സ്‌കൂളില്‍ ഒമ്പതാം ക്ലാസ്സുകാരന്‍ പ്രിന്‍സിപ്പാളിന്റെ കരണത്തടിച്ചു. ഖാറിലെ സെന്റ് എലിയാസ് ഹൈസ്‌കൂളിലാണ് സംഭവം. പരീക്ഷക്കിടെ മറ്റു കുട്ടികളെ ശല്യപ്പെടുത്തിയ വിദ്യാര്‍ഥിയെ ശകാരിച്ചതാണ് പ്രശ്‌നത്തിനു കാരണം.

രാവിലെ ഏഴുമണിക്ക് ആരംഭിച്ച മൂന്നു മണിക്കൂര്‍ പരീക്ഷ 9.15 ആകുമ്പോഴേക്കും പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥി തൊട്ടടുത്തുള്ളവരെ ശല്യപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു. മറ്റുള്ളവരെ ശല്യപ്പെടുത്താതെ പുറത്തുപോകാന്‍ ആവശ്യപ്പെട്ടതാണ് വിദ്യാര്‍ഥിയെ കുപിതനാക്കിയത്.

ഖര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ അധ്യാപകന്‍ അത് മുന്നോട്ടുകൊണ്ടു പോകുന്നില്ലെന്ന് അറിയിച്ചു. സ്വയം രക്ഷയ്ക്കുവേണ്ടിയാണ് ഇത്തരമൊരു പരാതി കൊടുത്തത്. വിദ്യാര്‍ഥിക്കെതിരേ യാതൊരു നടപടിയും വേണ്ടെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

ഫെബ്രുവരി മാസം ചെന്നൈയിലെ സെന്റ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അധ്യാപികയെ കുത്തികൊന്നതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

English summary
A class IX student of St Elias High School in Khar (west) verbally abused and then slapped his principal on Monday after she scolded him for disturbing other students during a school examination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X