കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ ഭൂകമ്പം: മുകുള്‍ റെയില്‍വേ മന്ത്രിയാവും

  • By Ajith Babu
Google Oneindia Malayalam News

Mukul Roy
ദില്ലി: റെയില്‍വെ ബജറ്റിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ ഭൂകമ്പത്തില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ദിനേഷ് ത്രിവേദിയ്ക്ക് പകരം ഷിപ്പിങ് സഹമന്ത്രി മുകുള്‍ റോയിയെ റെയില്‍വേ മന്ത്രിയായി ചുമതലയേല്‍ക്കും. വെള്ളിയാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജി പൊതുബജറ്റ് അവതരിപ്പിച്ചശേഷം മുകുള്‍ റോയ് സ്ഥാനമേല്‍ക്കും.

ബജറ്റ് അവതരിപ്പിച്ച മന്ത്രി അതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനു മുന്‍പ് രാജിവെക്കുന്നത് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്. പുതിയ സാഹചര്യത്തില്‍ ലോക്‌സഭയിലെ റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു മറുപടി പറയുന്നതു മുകുള്‍ റോയ് ആയിരിക്കും.

ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ട്രെയിന്‍ യാത്രാക്കൂലി കൂട്ടിക്കൊണ്ടുള്ള റെയില്‍വെ ബജറ്റ് അവതരിപ്പിച്ചതാണ് ത്രിവേദിയുടെ തലയുരുളാന്‍ കാരണമായത്.

യാത്രക്കൂലിയില്‍ നേരിയ വര്‍ധനയെപ്പോലും തുടക്കം മുതല്‍ എതിര്‍ത്തിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ബജറ്റ് അവതരിപ്പിച്ചയുടന്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയതാണു രാഷ്ട്രീയ പ്രതിസന്ധിക്കു തുടക്കം. തൃണമൂല്‍ എംപി ഡെറെക് ഒബ്രിയനാണ് ത്രിവേദിക്കെതിരേ ആദ്യം രംഗത്തെത്തിയത്. തൊട്ടുപിന്നാലെ മമതയും നയം വ്യക്തമാക്കി. വര്‍ധനയെക്കുറിച്ചു തന്നോട് ആലോചിച്ചില്ലെന്നും ഇത് അംഗീകരിക്കില്ലെന്നും മമത വ്യക്തമായിരിുന്നു.

ഇതോടെ, യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും തൃണമൂല്‍ കോണ്‍ഗ്രസ് മൂലമുള്ള തലവേദന രൂക്ഷമായി.

പാര്‍ട്ടിയോടല്ല, ജനങ്ങളോടാലോചിച്ചാണു ബജറ്റ് തയാറാക്കിയതെന്നും റെയില്‍വേയുടെ പുരോഗതി മാത്രമാണു തന്റെ ലക്ഷ്യമെന്നും ത്രിവേദി മറുപടി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതയായ മമത, ത്രിവേദിയെ കൊല്‍ക്കത്തയ്ക്കു വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം രാജിസന്നദ്ധത പ്രകടിപ്പിച്ചത്. (ബജറ്റ് ഒറ്റനോട്ടത്തില്‍)

പുരോഗമന കാഴ്ചപ്പാടുള്ള ബജറ്റെന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ച സാഹചര്യത്തില്‍ ത്രിവേദിയെ നീക്കി മുകുള്‍ റോയിയെ മന്ത്രിയാക്കാന്‍ മന്‍മോഹന്‍ അനുവദിച്ചില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.

English summary
Railway Minister Dinesh Trivedi sent his resignation letter to Prime Minister Manmohan Singh in the wee hours of Thursday, according to sources. Trivedi offered resignation after his own party, the Trinamool Congress, termed across-the-board passenger fare hikes as a "hostile act"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X