കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിവേദിയെ പുറത്താക്കണമെന്ന് മമത

Google Oneindia Malayalam News

Dinesh Trivedi
ദില്ലി: പാര്‍ട്ടി തീരുമാനം ലംഘിച്ച് തീവണ്ടി ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ച റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഒരു തരത്തിലും ചാര്‍ജ് വര്‍ധന അംഗീകരിക്കാന്‍ പാര്‍ട്ടിക്കു സാധിക്കില്ലെന്ന നിലപാടും പ്രഖ്യാപിച്ചിട്ടുണ്ട്. കത്ത് പരിഗണിച്ച കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി ദിനേഷ് ത്രിവേദിക്കു പകരം ഇപ്പോള്‍ കേന്ദ്ര ഷിപ്പിങ് മന്ത്രിയായ മുകുള്‍ റോയിക്ക് റയില്‍വേ ചുമതല നല്‍കണമെന്ന നിര്‍ദ്ദേശത്തോടും അനുകൂലമായാണ് പ്രതികരിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ വിമത ശബ്ദം ഉയര്‍ന്നു വരുന്നതിന്റെ തെളിവായാണ് ബജറ്റിലെ ചാര്‍ജ്ജ് വര്‍ധനവെന്ന് ചിലര്‍ വിലയിരുത്തുമ്പോള്‍ മറ്റു ചിലര്‍ എല്ലാം രാഷ്ട്രീയനാടകമായി എഴുതിത്തള്ളുകയാണ്.

അതേ സമയം നിരക്കുകള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ റെയില്‍വേ ഐസിയുവിലാകുമെന്ന നിലപാടാണ് ത്രിവേദിക്കുളളത്. രാജ്യത്തിന്റെയും റെയില്‍വേയുടെയും താല്‍പ്പര്യത്തിന് ചാര്‍ജ്ജ് വര്‍ധന അനിവാര്യമാണ്. ഈ പൊതുമേഖലാ സ്ഥാപനത്തില്‍ രാഷ്ട്രീയം കളിക്കുന്നത് അപകടകരമായിരിക്കുമെന്നും ത്രിവേദി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

English summary
TV reports are saying that Congress has in principle agreed to respect the demands made by Banerjee. The demands are to sack Railway Minister Dinesh Trivedi and put Mukul Roy as the head at Rail Bhavan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X