കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത പിന്തുണ പിന്‍വലിച്ചാല്‍

Google Oneindia Malayalam News

Mamatha
ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഏറെ നാടകീയമായ രംഗങ്ങളോടെയാണ് ആരംഭിച്ചത്. ബജറ്റ് പ്രഖ്യാപിച്ച സ്വന്തം പാര്‍ട്ടിയിലെ ദിനേഷ് ത്രിവേദിയെ പുറത്താക്കാനും പകരം തന്റെ ഉറ്റ അനുയായിയായ മുകള്‍ റോയിയെ മന്ത്രിയാക്കാനും തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി നേതൃത്വം അറിയാതെ ദിനേഷ് ത്രിവേദി ഇത്തരമൊരു ബജറ്റ് അവതരിപ്പിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെങ്കില്‍ ഈ രാഷ്ട്രീയനാടകത്തിന്റെ ലക്ഷ്യം തൃണമൂല്‍ കോണ്‍ഗ്രസിന് യുപിഎയില്‍ നിന്നുള്ള പിന്‍വാങ്ങലോ സമ്മര്‍ദ്ദം ചെലുത്തി വലിയൊരു പാക്കേജ് സ്വന്തമാക്കുകയോ ആണ്.

അതല്ല, മമതയെ മറികടന്ന് ദിനേഷ് ത്രിവേദി ഇത്തരമൊരു ബജറ്റ് അവതരിപ്പിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെങ്കില്‍ അതിന്റെ പിന്നിലുള്ള ലക്ഷ്യങ്ങള്‍ എന്തൊക്കെയായിരിക്കും. തീര്‍ച്ചയായും ഇത്തരമൊരു നടപടിയിലൂടെ കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം ത്രിവേദി ഉറപ്പാക്കിയിട്ടുണ്ടാവും. കൂടാതെ നിത്യതലവേദനയായ തൃണമൂലിനെ ഒഴിവാക്കി പകരം ബിഎസ്പിയെയോ സമാജ്‌വാദി പാര്‍ട്ടിയെയോ കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതുമായിരിക്കും.

വെള്ളിയാഴ്ച പ്രണബ് മുഖര്‍ജി അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിനോടും മമത ഇത്തരത്തില്‍ പ്രതികരിച്ചാല്‍ അത് സര്‍ക്കാറിന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കാരണം മന്‍മോഹന്‍ സിങ് സര്‍ക്കാറില്‍ നിന്നു മറ്റു രാജ്യങ്ങളും വാണിജ്യലോകവും പ്രതീക്ഷിക്കുന്ന ചില നടപടികളുണ്ട്.

മമത പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ യുപിഎ എംപിമാരുടെ എണ്ണം 255 ആകും. ഭൂരിപക്ഷത്തിനുവേണ്ട 272 തികയ്ക്കണമെങ്കില്‍ ബിഎസ്പിയുടെ സഹായം തേടേണ്ടി വരും. ബിഎസ്പി സഹായിക്കുകയാണെങ്കില്‍ 276 അംഗങ്ങളാവും.

ജെഡിയു, ടിഡിപി, ജെഡിഎസ്, ഡിഎംകെ, എന്‍സിപി കക്ഷികളുടെ പിന്തുണയോടെ ഒരു മൂന്നാം മുന്നണിക്കുവേണ്ടി മമത ശ്രമിക്കാനുള്ള സാധ്യതയും തള്ളികളയാനാവില്ല. അങ്ങനെ വരുമ്പോള്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകും.

ശ്രീലങ്ക വിഷയത്തില്‍ പ്രതിഷേധിച്ച് ഡിഎംകെയും മുന്നണി വിടാന്‍ തീരുമാനിച്ചാല്‍ യുപിഎ അംഗങ്ങളുടെ എണ്ണം 237 ആയി ചുരുങ്ങും. അപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയെയും കൂട്ടിയാലേ കോണ്‍ഗ്രസിന് ഭരണം തുടരാന്‍ സാധിക്കൂ. പക്ഷേ, എസ്പിയുടെ 22 അംഗങ്ങള്‍ കൂടിയാലും യുപിഎയ്ക്ക് 259 അംഗങ്ങളേ ആവൂ. എസ്പിയെത്തിയാല്‍ ബിഎസ്പി പിന്തുണ കിട്ടാനുള്ള സാധ്യത കുറവാണ്.. ഫലം ഇടക്കാല തിരഞ്ഞെടുപ്പായിരിക്കും.

English summary
If Trinamool congress withdraw support, whats the future of UPA goverments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X