ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കാനാവില്ല

കപ്പല്‍കൂടി ഉള്‍പ്പെട്ട അന്വേഷണം പൂര്‍ത്തിയായിട്ടില്ല. കപ്പലില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങളുടെ പരിശോധനയും പൂര്‍ത്തിയായിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കപ്പലിന്റെ നാവിഗേഷന്‍ രേഖകളും ഉപകരണങ്ങളും പോലീസ് പരിശോധന നടത്തിയിരുന്നു. എന്റിക്ക ലെക്‌സി ഇപ്പോഴും പോലീസ് കാവലില്‍ കൊച്ചിയിലെ പുറം കടലില്‍ കിടക്കുകയാണ്.
അതിനിടെ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ ഉള്‍പ്പെട്ട എം.വി.പ്രഭുദയ കപ്പല്‍ കസ്റ്റഡിയിലെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കപ്പല്‍ ഉടമയ്ക്ക് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു.












Click it and Unblock the Notifications