Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണത്തിനുത്തരവാദി ഉമ്മന്‍ചാണ്ടിയെന്ന് കുറിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് സജീവ് ജീവനൊടുക്കി. തന്റെ മരണത്തിനുത്തരവാദി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് രേഖപ്പെടുത്തിയ ആത്മഹത്യാ കുറിപ്പ് ഇയാളുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെടുത്തു.

ശമ്പളം കിട്ടാത്തതില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. രണ്ടുമാസമായി ഇയാള്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. പണമില്ലാത്തതിനാല്‍ തന്റെ മകള്‍ക്ക് ഡിഗ്രി പരീക്ഷയെഴുതാന്‍ സാധിച്ചില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. തന്റെ മരണത്തിന് വീട്ടുകാര്‍ ഉത്തരവാദികളല്ലെന്നും ഇയാള്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നെയ്യാറ്റിന്‍കര സ്വദേശിയാണ് സജീവ്. ഇയാളുടെ മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രിയില്‍ കൊണ്ടു വന്നത് സംഘര്‍ഷത്തിനിടയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ചിലര്‍ ബഹളമുണ്ടാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+