ജഗതിയുടെ ആരോഗ്യനിലയില്‍ പ്രതീക്ഷിച്ച പുരോഗതിയില്ല

ബുധനാഴ്ച ഇടുപ്പെല്ലിനും വലതുകാലിനും വലതുകൈക്കും ശസത്രക്രിയ നടത്തിയിരുന്നു. ഇത് പൂര്‍ണ വിജയമാണ്‌രാവിലെ പതിനൊന്നിന് തുടങ്ങിയ ശസത്രക്രിയ വൈകീട്ട് ആറിനാണ് അവസാനിച്ചത്.
ഇപ്പോള്‍ ഐസിയുവില്‍ കഴിയുന്ന ജഗതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും ശ്വാസോച്ഛ്വാസം നടത്തുന്നത്. എന്നാല്‍ ശ്വാസോച്ഛ്വാസം സാധാരണ നിലയിലേക്ക് എത്തിയതിനാല്‍ വെന്റിലേറ്ററിന്റെ സഹായം 75 ശതമാനം ഇതിനകം പിന്‍വലിച്ചിട്ടുണ്ട്.
ശേഷിക്കുന്നത് അടുത്ത ദിവസങ്ങളിലായി എടുത്തുമാറ്റും. സ്പര്‍ശിയ്ക്കുമ്പോള്‍ വിളിയ്ക്കുമ്പോഴും ശരീരം പ്രതികരിയ്ക്കുന്നുണ്ട്. സെഡേഷന്‍ കുറച്ചുകൊണ്ട് വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications