Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാതികള്‍ ഇനി ജനസേവനകേന്ദ്രത്തിലും നല്‍കാം

Friends
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുന്നതിനെ കുറിച്ച് ഇനി ടെന്‍ഷനടിക്കേണ്ട. ഫ്രണ്ട്‌സ് ജനസേവനകേന്ദ്രങ്ങളിലും പരാതി നല്‍കാവുന്ന സംവിധാനം നിലവില്‍ വരുന്നു.

ഇതിന്റെ ഭാഗമായി പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ജനസേവനകേന്ദ്രങ്ങളില്‍ നിയോഗിക്കാനാണ് പരിപാടി. സ്റ്റേഷനില്‍ പോകാതെ തന്നെ പരാതി നല്‍കാമെന്നത് ഏറെ പേര്‍ക്ക് ആശ്വാസമാകും.

ലഭിക്കുന്ന പരാതികള്‍ അതാതു ദിവസം തന്നെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. തുടക്കത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രമാണ് ഈ സംവിധാനം. പൊലീസുകാര്‍ക്കെതിരേയുള്ള പരാതിയും ഇത്തരം കേന്ദ്രങ്ങളില്‍ നല്‍കാന്‍ സാധിക്കും. പരാതിയുടെ തുടര്‍നടപടികള്‍ അറിയണമെങ്കിലും ജനസേവനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാല്‍ മതി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+