കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീമന്‍ മാമത്തുകള്‍ പുനര്‍ജനിയ്ക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

Mammoth
ലണ്ടന്‍: പതിനായിരം കൊല്ലം മുമ്പ് ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായ മാമത്തുകള്‍ പുനര്‍ജനി തേടുന്നു. സിംഹത്തിന്റെ പോലുള്ള രോമങ്ങളുമായി മദിച്ചു നടന്ന വുള്ളന്‍ മാമത്തിനെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ക്ലോണിങ്ങിലൂടെ പുനസൃഷ്ടിയ്ക്കാനാണ് പദ്ധതി.

സൈബീരിയയിലെ മഞ്ഞുറഞ്ഞ പ്രദേശത്തു നിന്ന് ഗവേഷകര്‍ കണ്ടെടുത്ത ഒരു മാമത്ത് ഫോസിലിന്റെ കാലില്‍ നിന്നുള്ള അംശം ഉപയോഗിച്ചാണ് ക്ലോണിങ്ങ്. പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന മാമത്തുകളെ പുനര്‍ജനിപ്പിക്കാന്‍ ശ്രമിക്കുന്നത് റഷ്യയിലേയും ദക്ഷിണ കൊറിയയിലേയും ഗവേഷകരാണ്.

ലോകത്ത് ആദ്യ ക്ലോണ്‍ നായയായ സ്‌നൂപ്പിയെ സൃഷ്ടിച്ച ദക്ഷിണകൊറിയന്‍ വിവാദ ഗവേഷകന്‍ ഹ്വാങ് വൂ സൂക്കുമുണ്ട് ഗവേഷക സംഘത്തില്‍. നോര്‍ത്ത് ഈസ്‌റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്‌സിറ്റി, സൂആം ബയോടെക്‌നിക്ക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരാണ് മാമത്തിനു ജീവന്‍ നല്‍കുന്നത്.

ആഗോള താപനം ബാധിച്ച സൈബീരിയയ്ക്കു നഷ്ടപ്പെട്ട മാമത്തുകളെ വീണ്ടും സൃഷ്ടിക്കാനുള്ള ശ്രമം റഷ്യന്‍ യൂണിവേഴ്‌സിറ്റി ഈ വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെയ്ജിങ്ങ് ജെനോമിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ടും പങ്കെടുക്കുന്നുണ്ട് ഈ ഗവേഷണത്തില്‍. സൗത്ത് കൊറിയ ഇതുവരെ നടത്തിയ ഗവേഷണങ്ങളുടെ വിവരങ്ങളെല്ലാം റഷ്യയ്ക്കു കൈമാറും. ജപ്പാനുമായി ചേര്‍ന്ന് നേരത്തേ മുതല്‍ മാമത്തുകളെ പുനര്‍സൃഷ്ടിക്കാന്‍ ശ്രമം തുടരുന്ന രാജ്യമാണു റഷ്യ.

സൈബീരിയയില്‍ നിന്ന് കഴിഞ്ഞ വേനല്‍ക്കാത്ത് കണ്ടെടുത്ത മാമ്മത്തിന്റെ തുടയെല്ലില്‍ നിന്നുള്ള ജീനുകള്‍ ഉപയോഗിച്ചാണ് ക്ലോണിങ്. കേടുവന്നിട്ടില്ലാത്ത മാമത്തിന്റെ ഫോസിലില്‍ നിന്നുള്ള കോശ മര്‍മ്മം ആനയുടെ ഭ്രൂണകോശങ്ങളും ചേര്‍ത്ത് മറ്റൊരു ആനയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാണ് മാമത്തിനെ ജനിപ്പിക്കുക.

English summary
Scientists are now looking forward to recreate a woolly mammoth, which walked on Earth 10,000 years ago.Russian academics have signed a deal with a controversial Korean scientist to clone a woolly mammoth preserved in permafrost in Siberia. Hwang Woo-Suk - who created the world’s first cloned dog, Snuppy, in 2005 – will implant the nucleus from a mammoth cell into an elephant egg to create a mammoth embryo, the Daily Mail reported.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X