• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗ്യാസിന് വിലയേറും

ദില്ലി: പാചകവാതകത്തിനുള്ള സബ്‌സിഡി ഭാഗികമായി എടുത്തുമാറ്റുന്നതിന് ബജറ്റ് നിര്‍ദ്ദേശം. എല്ലാവര്‍ക്കും സബ്‌സിഡി നല്‍കുന്നതിനു പകരം അര്‍ഹരായവര്‍ക്ക് മാത്രം നല്‍കുകയെന്ന രീതിയാണ് വിഭാവനം ചെയ്യുന്നത്.

കര്‍ണാടകയിലെ മൈസൂരില്‍ വിജയകരമായി പ്രാവര്‍ത്തികമാക്കിയ സ്‌കീം പുതുതായി 50 ജില്ലകളിലേക്കു കൂടി വ്യാപിക്കും. സ്‌കീം പ്രകാരം സബ്‌സിഡികള്‍ നേരിട്ട് ഉപഭോക്താവിന്റെ എക്കൗണ്ടിലെത്തും.

ബജറ്റ് ഒറ്റ നോട്ടത്തില്‍

ഗ്യാസ് വാങ്ങുമ്പോള്‍ മുഴുവന്‍ പണവും കൊടുക്കുന്ന ഉപഭോക്താവിന് അര്‍ഹതക്കനുസരിച്ച് സബ്‌സിഡി നേരിട്ട് എക്കൗണ്ടിലേക്കെത്തുന്ന രീതിയാണിത്. അന്താരാഷ്ട്രവിപണി വിലയ്ക്കനുസരിച്ച് ഗ്യാസ് സിലിണ്ടറിന് 1000 രൂപയാണെങ്കില്‍ ഉപഭോക്താവ് അതു മുഴുവന്‍ അടയ്‌ക്കേണ്ടി വരുമെന്ന് ചുരുക്കം. ഇപ്പോള്‍ ഏകദേശം പകുതിയോളം രൂപ സര്‍ക്കാര്‍ സബ്‌സിഡിയാണ്. ചുരുക്കത്തില്‍ ഗ്യാസ് മേഖലയിലെ സബ്‌സിഡി ഘട്ടം ഘട്ടമായി പിന്‍വലിക്കുകയാണ് യുപിഎ സര്‍ക്കാറിന്റെ ലക്ഷ്യം.

English summary
Finance Minister Pranab Mukherjee has announced the gradual roll out of a scheme that would make people pay market rates for LPG cylinders and then receive partial payments in their accounts depending on the subsidy they are eligible for.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more