കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദായനികുതി, പരിധി ഉയര്‍ത്തി

Google Oneindia Malayalam News

Pranab
ദില്ലി: ആദായ നികുതി പരിധിയില്‍ ചെറിയ വര്‍ധനവ് വരുത്തുമെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി. രണ്ടു ലക്ഷം രൂപവരെ നികുതി നല്‍കേണ്ട കാര്യമില്ല. രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ 10 ശതമാനവും അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെ 20 ശതമാനവും പത്തുലക്ഷത്തിനു മുകളില്‍ 30 ശതമാനവുമാണ് പുതിയ നിരക്ക്. നിലവില്‍ ആദായനികുതിയുടെ പരിധി 180000 രൂപയായിരുന്നു.

യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി മൂന്നു ലക്ഷം രൂപ വരെ ആദായനികുതി ഇളവ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ, ഉയര്‍ന്നു നില്‍ക്കുന്ന ധനകമ്മിയുടെ പശ്ചാത്തലത്തില്‍ പ്രണബ് മുഖര്‍ജി ആ നിര്‍ദ്ദേശം തള്ളുകയായിരുന്നു. കോര്‍പ്പറേറ്റ് നികുതി ഘടനയില്‍ മാറ്റമില്ല.

English summary
Disappointing a large section of income tax payers in the country, finance minister Pranab Mukherjee made a small raise in the exemption limit in his Budget speech. Pranab Mukherjee raised the exemption limit for income tax by just Rs 20,000 from Rs 1,80000 to Rs 2 lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X