ഇന്ത്യയുടെ വളര്‍ച്ച നിരാശജനകം:പ്രണബ്

ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതാണ് ഇതിനു കാരണമായി പ്രണബ് നിരീക്ഷിച്ചത്. അതുപോലെ വ്യാവസായിക വളര്‍ച്ച കുറഞ്ഞതും തിരിച്ചടിയായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പണപ്പെരുപ്പം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും അല്പം കൂടി ഉയര്‍ന്ന ശേഷം സ്ഥിരത കൈവരിക്കും എന്നു പറഞ്ഞ ധനമന്ത്രി കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ കര്‍ശന നടപടി എടുക്കും എന്നും ഇതുവഴി അഴിമതിയും പണപ്പെരുപ്പവും കുറയ്ക്കും എന്നും പറഞ്ഞു.
ആഗോള വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചതും, സബ്‌സിഡികളും ആണ് ധനക്കമ്മി കൂട്ടാന്‍ കാരണമായത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications