കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ വളര്‍ച്ച നിരാശജനകം:പ്രണബ്

  • By Shabnam Aarif
Google Oneindia Malayalam News

Pranab Mukharjee
ദില്ലി: കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി അദ്ദേഹത്തിന്റെ ഏഴാമത്തെയും സ്വതന്ത്ര ഇന്ത്യയുടെ എണ്‍പത്തി ഒന്നാമത്തെയും ബജറ്റ് അവതരണം തുടങ്ങിയത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിരാശയുണ്ട് എന്നു പറഞ്ഞു കൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ തിരിച്ചു വരവിന്റെ പാതയിലാണ് എന്നും മന്ത്രി പറഞ്ഞു.

ബജറ്റ് 2012 ഒറ്റനോട്ടത്തില്‍

ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതാണ് ഇതിനു കാരണമായി പ്രണബ് നിരീക്ഷിച്ചത്. അതുപോലെ വ്യാവസായിക വളര്‍ച്ച കുറഞ്ഞതും തിരിച്ചടിയായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പണപ്പെരുപ്പം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും അല്പം കൂടി ഉയര്‍ന്ന ശേഷം സ്ഥിരത കൈവരിക്കും എന്നു പറഞ്ഞ ധനമന്ത്രി കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ കര്‍ശന നടപടി എടുക്കും എന്നും ഇതുവഴി അഴിമതിയും പണപ്പെരുപ്പവും കുറയ്ക്കും എന്നും പറഞ്ഞു.

ആഗോള വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചതും, സബ്‌സിഡികളും ആണ് ധനക്കമ്മി കൂട്ടാന്‍ കാരണമായത്‌ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
Union Finance Minister Pranab Mukharjee started the presentation of his 7th budget. He started by mentioning that India's economic growth is very dissappointing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X