കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: യുപിഎ സര്‍ക്കാരിന്റെ സഖ്യകക്ഷിയായ ഡിഎംകെ ബജറ്റ് അവതരണത്തില്‍ നിന്ന് വിട്ടു നിന്നു. ഡിഎംകെ എംപിമാരും മന്ത്രിമാരും ബജറ്റ് അവതരണത്തില്‍ പങ്കെടുത്തില്ല.

(ബജറ്റ് ഒറ്റനോട്ടത്തില്‍)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാണ് ഡിഎംകെ വിട്ടുനില്‍ക്കുന്നതെന്നാണ് പധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി. നാരായണസ്വാമി അറിയിക്കുന്നത്.

എന്നാല്‍ ശ്രീലങ്കന്‍ തമിഴ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് ഡിഎംകെ വിട്ടുനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
ധനകാര്യ സഹമന്ത്രി പളനിമാണിക്യവും മന്ത്രി അഴഗിരിയും ബജറ്റ് അവതരണത്തില്‍ പങ്കെടുക്കില്ലെന്ന് മുന്‍പ് തന്നെ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് എംപിമാരും ബജറ്റ് അവതരണം ബഹിഷ്‌കരിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്.

English summary
In a major embarrassment to the UPA government, all five ministers of the DMK have decided to skip Parliament session on the day of 2012-13 Union Budget presentation by Finance Minister Pranab Mukherjee on Friday.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X