കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുബജറ്റ് വെള്ളിയാഴ്ച

Google Oneindia Malayalam News

Pranab
ദില്ലി: കേന്ദ്രബജറ്റ് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച അവതരിപ്പിക്കും. പുതിയ നികുതി നിര്‍ദ്ദേശങ്ങളും ചെലവുചുരുക്കല്‍ നടപടികളും പ്രതീക്ഷിക്കുന്ന ബജറ്റില്‍ ആദായനികുതി പരിധി ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശമുണ്ടാകാനുള്ള സാധ്യതയുണ്ട്.

വര്‍ധിച്ചുവരുന്ന ധനക്കമ്മി നേരിടുന്നതിനുള്ള കര്‍ശന നടപടികളുടെ ഭാഗമായി കൂടുതല്‍ മേഖലകളില്‍ നിന്നും സബ്‌സിഡികള്‍ പിന്‍വലിക്കാനുള്ള സാധ്യതയുണ്ട്. നിലവിലുള്ള 4.6 ശതമാനം ധനക്കമ്മി അഞ്ചിനു മുകളില്‍ കടന്നിട്ടുണ്ടാകുമെന്നുറപ്പാണ്.

ആദായനികുതി പരിധി ഉയര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ധാരണയിലെത്തിയിട്ടുണ്ട്. പക്ഷേ, വര്‍ധിക്കുന്ന ധനകമ്മി പിടിച്ചുനിര്‍ത്തേണ്ടതിനാല്‍ സ്ലാബില്‍ ഒരു വന്‍ വര്‍ധനവിനുള്ള സാധ്യത കുറവാണ്.

പുതിയ സാമ്പത്തിക സര്‍വെ പ്രകാരം വളര്‍ച്ചാനിരക്ക് 6.9 ശതമാനം മാത്രമാണ്. അതേ സമയം രാഷ്ട്രീയപരമായി കോണ്‍ഗ്രസിനെ ഏറെ ധര്‍മ സംഘടത്തിലാക്കുന്ന ബജറ്റുകൂടിയാണിത്. ഇടക്കാലതിരഞ്ഞെടുപ്പ് ഒഴിവാക്കണമെങ്കില്‍ ബജറ്റില്‍ ക്ഷേമകാര്യങ്ങള്‍ പ്രഖ്യാപിക്കണം. അപ്പോള്‍ സാമ്പത്തിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നിന്നു പിറകോട്ടടിക്കേണ്ടി വരും. 2014ല്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ കടുത്ത പരിഷ്‌കരണനടപടികള്‍ പരീക്ഷിക്കുന്നതിനുള്ള അവസാന അവസരം കൂടിയായിരിക്കും ഇത്.

English summary
Union Budget 2012 today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X