കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പത്ത് കേസ്: സിബിഐ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്‍ പ്രതികളായ സമ്പത്ത് കസ്റ്റഡി മരണം അന്വേഷിക്കുന്ന സിബിഐ ഡിവൈഎസ്പി പി.ജി. ഹരിദത്തിനെ (50) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

വൈപ്പിന്‍ ദ്വീപിലെ നായരമ്പലത്തുള്ള തറവാട്ട് വീട്ടില്‍ വ്യാഴാഴ്ച വൈകീട്ട് തൂങ്ങിമരിച്ചു കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കുടുംബാംഗങ്ങള്‍ കണ്ടത്. ബന്ധുക്കള്‍ അദ്ദേഹത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഞാറക്കല്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഹരിദത്തിന്റെതെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ ഈ അവസ്ഥയ്ക്ക് കാരണം രണ്ട് സഹപ്രവര്‍ത്തകരാണെന്ന് ആത്മഹത്യാ കുറിപ്പില്‍ ഹരിദത്ത് വിശദീകരിക്കുന്നു.

കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത് ഹരിദത്ത് ആണ്. തുടര്‍ന്ന് വധ ഭീഷണി നേരിട്ട ഹരിദത്തിന് സായുധ പൊലീസിന്റെ സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഹരിദത്തിനെതിരെ സി.ബി.ഐ പിന്നീട് വിമര്‍ശനവുമായി കോടതിയെ സമീപിച്ച സംഭവവും ഉണ്ടായി.

രണ്ട് സഹപ്രവര്‍ത്തകര്‍ തന്നെ നിര്‍ബന്ധിച്ച് എല്ലാം ചെയ്യിച്ച് ചതിക്കുഴിയില്‍പ്പെടുത്തിയെന്ന് ഹരിദത്തിന്റേതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. സിബിഐ അഭിഭാഷകനായ അഡ്വ. ശ്രീകുമാറിനും ഒരു മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റിനും തന്റെ ആത്മഹത്യയില്‍ പങ്കുള്ളതായി ഹരിദത്ത് ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നു. ചില കാര്യങ്ങള്‍ ചെയ്യാന്‍ മജിസ്‌ട്രേറ്റ് നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.

English summary
The CBI officer DysP Haridath, who probed the case relating to the custodial death of Sampath, was found dead at his residence at Njarakkal in Ernakulam on Thursday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X