ഗോവിന്ദചാമിയ്ക്ക് പുതിയ മുറി

തന്റെ സെല്ലിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി കാമറ ഗോവിന്ദചാമി വ്യാഴാഴ്ച തകര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ പത്താം ബ്ലോക്കിലെ ക്യാമറ നിരീക്ഷണസംവിധാനമുള്ള മറ്റൊരു സെല്ലിലേക്കു മാറ്റിയത്.
ഗോവിന്ദചാമി മുന്‍പ് വാര്‍ഡന്‍മാര്‍ക്കു നേരെ വധഭീഷണി ഉയര്‍ത്തിയിരുന്നു. ഒരാളെ കൊന്ന തനിക്കു മറ്റൊരാളെക്കൂടി കൊല്ലാന്‍ മടിയില്ലെന്നായിരുന്നു ഇയാളുടെ ഭീഷണി.
ഭക്ഷണപാത്രത്തില്‍ മലമൂത്രവിസര്‍ജനം നടത്തിയശേഷം അതു വാര്‍ഡന്‍മാരുടെ നേരേ ഇയാള്‍ എറിയുകയായിരുന്നു. പിന്നീട് സഹതടവുകാരാണു ഗോവിന്ദചാമിയെ കുളിപ്പിച്ചു വൃത്തിയാക്കിയത്. ഇതിനിടെ സഹതടവുകാരെയും ഇയാള്‍ ആക്രമിച്ചു. ജീവനക്കാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ടൗണ്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്












Click it and Unblock the Notifications