മലയാളിയായതിനാല്‍ കൊല്ലാന്‍ ശ്രമിച്ചു: പ്രശോഭ്
കൊച്ചി: മലയാളിയായതിനാലാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് എംവി പ്രഭുദയ കപ്പലിലെ സെക്കന്റ് ഓഫീസര്‍ പ്രശോഭ് സുഗതന്‍ മൊഴി നല്‍കി.
കേരളതീരത്തുണ്ടായ അപകടത്തില്‍ മരിച്ച മത്സ്യതൊഴിലാളികള്‍ക്ക് അനുകൂലമായി മൊഴി നല്‍കുമെന്ന് ഭയന്നാണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. കപ്പല്‍ ബോട്ടിലിടിച്ച സമയത്ത് കപ്പല്‍ച്ചാലിലും പരിസരത്തുമായി ഒട്ടേറെ ബോട്ടുകളുണ്ടായിരുന്നുവെന്നും പ്രശോഭ് മൊഴി നല്‍കിയിട്ടുണ്ട്.
ശ്രീലങ്കയിലെ ട്രിങ്കോമയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രശോഭിനെ വ്യാഴാഴ്ചയാണ് കേരളത്തില്‍ എത്തിച്ചത്. തുടര്‍ന്ന് ആലപ്പുഴയില്‍ വച്ച് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രശോഭ് ഇക്കാര്യം അറിയിച്ചത്.
പ്രശോഭിനെ കപ്പലില്‍ നിന്ന് തള്ളിയിട്ടു എന്ന കേസില്‍ ക്യാപ്റ്റന്‍ ഗാര്‍ഡന്‍ ചാള്‍സ് പെരേരയ്‌ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications