ലാദന്റെ ഭാര്യമാര്‍ തമ്മില്‍ അടിപിടി
ലണ്ടന്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന്റെ രണ്ടു ഭാര്യമാര്‍ തമ്മില്‍ അടിപിടി. ഇസ്ലാമാബാദിലെ ജയിലില്‍ കഴിയുന്ന ഇവര്‍ തമ്മില്‍ തല്ലിയെന്ന് സണ്‍ ടാബ്ലോയിഡാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലാദനെ മൂത്ത ഭാര്യ ഖരിയ സാബേര്‍ വഞ്ചിച്ചുവെന്ന ഇളയ ഭാര്യ അമല്‍ അഹ്മദ് അല്‍-സദായുടെ ആരോപണത്തെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ത്തല്ലിയതെന്നും റിപ്പോര്‍്ടടുകളുണ്ട്. ഒടുവില്‍ ഗാര്‍ഡുമാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയതത്രേ.
61-കാരിയായ ഖരിയയേയും 29-കാരിയായ അമലിനേയും ഒപ്പമിരുത്തരുതെന്നാണ് ജയിലിലെ ഗാര്‍ഡുമാര്‍ക്ക് ലഭിച്ചിരിയ്ക്കുന്ന നിര്‍ദ്ദേശം. പരസ്പരം കൊല്ലാന്‍ സാധ്യതയുള്ളതിനാലാണ് ഇങ്ങനെയൊരു നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
ബിന്‍ലാദന്റെ യഥാര്‍ത്ഥ ഘാതകയാണ് ഖരിയ എന്ന് അമല്‍ ആരോപിച്ചപ്പോള്‍, അഭിസാരികയെപ്പോലെ ഒസാമയുമായി ചേര്‍ന്നവളാണ് അമല്‍ എന്ന് ഖരിയയും തിരിച്ചടച്ചുവെന്ന് ഐഎസ്‌ഐ കമാന്‍ഡര്‍ പറഞ്ഞു. ലാദനെ രക്ഷിയ്ക്കാനുള്ള ശ്രമത്തില്‍ അമലിന് പരിക്കേറ്റിരുന്നു.
തന്റെ 18-ാമത്തെ വയസിലാണ് അമല്‍ ബിന്‍ലാദന്റെ ഭാര്യയാകുന്നത്. ഇവരെക്കൂടാതെ ഒസാമയുടെ മറ്റൊരു ഭാര്യയും എട്ടു കുട്ടികളും ജയിലില്‍ കഴിയുകയാണ്.












Click it and Unblock the Notifications