ഹൈദരാബാദ്: ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ജെനീലിയ ഡിസൂസയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം. ജെനീലിയ ബ്രാന്‍ഡ് അംബാസിഡറായ അഞ്ജനി പുത്ര ഇന്‍ഫ്രസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനം ഉപഭോക്താവിനെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കോടതി നടപടി.
54 ലക്ഷം രൂപ ചെലവ് വരുന്ന വീട് നിര്‍മിയ്ക്കാനായി കരാര്‍പ്രകാരം 48 ലക്ഷം രൂപ നല്‍കിയിട്ടും വീട് നിര്‍മിച്ചുനല്‍കിയില്ലെന്ന പരാതിയിന്‍മേലാണ് ജെനീലി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വഞ്ചനാക്കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. കമ്പനിയുടെ എംഡി സുജിത് റെഡ്ഡി, സുന്ദര്‍ശന കുമാര്‍ റെഡ്ഡി, വെങ്കട്ട മനോഹര്‍ തുടങ്ങിയവര്‍ക്കെതിരെയും കേസുണ്ട്.
അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെയ്ഫാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണമാരംഭിച്ചിട്ടുണ്ട്.
A local court on Friday directed the Saifabad police to register a cheating case against leading actress Genelia d'Souza, the brand ambassador of Anjani Puthra Infrastructure Private Limited (APIPL), and the directors of the company for allegedly failing to hand over a plot-cum-duplex house as promised to a customer.