കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിയുമായി ഒളിച്ചോടിയ ടീച്ചര്‍ കുടുങ്ങി

  • By Nisha Bose
Google Oneindia Malayalam News

ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി ഒളിച്ചോടിയ അധ്യാപികയെ ദില്ലിയില്‍ നിന്ന് പൊലീസ് പിടികൂടി. ചെന്നൈയിലെ ഷൗക്കാര്‍പേട്ടയിലെ പികെആര്‍ കോളനിയില്‍ താമസക്കാരനായ വിദ്യാര്‍ഥി താന്‍ പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപികയുമായി അടുപ്പത്തിലായിരുന്നു.

മുപ്പത്തിയേഴുകാരിയായ അധ്യാപിക ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയാണ്. ഇവര്‍ക്ക് എട്ടു വയസ്സുള്ള ഒരു മകനുമുണ്ട്. അധ്യാപിക സ്ഥിരമായി വിദ്യാര്‍ഥിയുടെ മൊബൈലിലേയ്ക്ക് അശ്ലീല എസ്എംഎസുകള്‍ അയച്ചിരുന്നു.

ഇത് കുട്ടിയുടെ മാതാപിതാക്കള്‍ കണ്ടുപിടിയ്ക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഇരുവരും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് വിട്ടയക്കുകയായിരുന്നു.

മാര്‍ച്ച് നാലാം തീയ്യതി സ്‌കൂളിലേയ്‌ക്കെന്ന് പറഞ്ഞു പോയ വിദ്യാര്‍ഥി മടങ്ങി എത്തിയില്ല. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു. ഉടന്‍ തന്നെ പൊലീസ് അധ്യാപികയുടെ വീട്ടില്‍ എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇരുവരുടേയും മൊബൈലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു.

കഴിഞ്ഞ ദിവസം അധ്യാപിക തനിയ്ക്ക് കുറച്ച് പണം വേണമെന്നാവശ്യപ്പെട്ട് സഹോദരിയെ വിളിയ്ക്കുകയായിരുന്നു. ഈ വിവരം സഹോദരി പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ അധ്യാപിക ഫോണ്‍ ചെയ്തയിടം കണ്ടെത്തിയ പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

English summary
38 year old Teacher eloped with plus one student.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X