കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയെ വധിക്കാന്‍ ലാദന്‍ ശ്രമിച്ചു

  • By Nisha Bose
Google Oneindia Malayalam News

Laden
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ കൊല്ലാന്‍ ഉസാമ ബിന്‍ ലാദന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച രേഖകള്‍ അബോട്ടാബാദിലെ ലാദന്റെ വസതിയില്‍ നിന്നു യുഎസ് സൈന്യം കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.

ദ വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ഇതിനായി പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും തീവ്രവാദ സംഘടനകളുമായി ലാദന്‍ ബന്ധപ്പെട്ടുവെന്നും പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

ഒബാമയെ വധിച്ചാല്‍ വൈസ് പ്രസിഡന്റായ ബിഡന്‍ ആ സ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു ലാദന്റെ കണക്കു കൂട്ടല്‍. ഇതിനെ തുടര്‍ന്ന് യുഎസില്‍ പ്രതിസന്ധി ഉണ്ടാകുമെന്നും ലാദന്‍ കരുതി. കഴിഞ്ഞ വര്‍ഷം മേയിലാണ് അബോട്ടാബാദിലെ വസതിയില്‍ വച്ച് യുഎസ് സേന ലാദനെ വധിച്ചത്.

English summary
In his final days, al Qaeda chief Osama bin Laden was planning assassination attempts against US President Barack Obama and another attack on the American soil, according to a media report in Washington on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X