ജഗതിയുടെ ആരോഗ്യനില സാധാരണ നിലയിലേക്ക്

ദ്രവ രൂപത്തിലുളള ഭക്ഷണം നല്‍കിത്തുടങ്ങി. വ്യാഴാഴ്ച ട്യൂബിലൂടെ ഭക്ഷണം നല്‍കിയിരുന്നു. ശനിയാഴ്ച വലിയ പുരോഗതിയാണുളളതെന്നും ദഹനം കൃത്യമായി നടക്കുന്നുണെ്ടന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ബോധം പൂര്‍ണമായി തെളിഞ്ഞിട്ടില്ലെങ്കിലും ഇടയ്ക്കിടെ സാധാരണ നിലയിലേക്ക് വരുന്നുണ്ട്.
ഇപ്പോള്‍ വെന്റിലേറ്ററിന്റെ ചെറിയ സഹായം മാത്രമാണ് ശ്വസനത്തിന് നല്‍കിയിരിക്കുന്നത്. സ്വയം ശ്വാസോച്ഛ്വാസം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്‌ച കാലിക്കറ്റ് സര്‍വ്വകലാശാലയ്‌ക്ക് സമീപമുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതിക്ക് ഇതുവരെ ഏഴ് ശസ്‌ത്രക്രിയകള്‍ നടത്തിക്കഴിഞ്ഞു.












Click it and Unblock the Notifications