നഴ്‌സുമാര്‍ക്ക് നേരെ ഡോക്ടര്‍ കാറോടിച്ചുകയറ്റി

ആശുപത്രി ഗേറ്റ് കടന്ന് ഉള്ളിലേക്ക് വരികയായിരുന്നു ഡോക്ടര്‍ കാര്‍ ഇതിനിടയിലേക്ക് ഓടിച്ചു കയറ്റി. അപകടം ഉണ്ടായിട്ടും നിര്‍ത്താതെ ഓടിച്ചു പോയി. സ്ഥലത്തുണ്ടായിരുന്ന പൊലീസും നഴ്‌സുമാരും ആശുപത്രിയില്‍ എത്തിയവരും ചേര്‍ന്ന് പിന്നാലെചെന്ന് ഡോക്ടറെ പിടികൂടുകയായിരുന്നു
ഡോക്ടര്‍ക്കെതിരെ മദ്യപിച്ചതിനും അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിച്ചതിനും പൊലീസ് കേസെടുത്തു. ലേക്ഷോറിലെ നഴ്‌സുമാരും യുഎന്‍എ പ്രവര്‍ത്തകരുമായ അഭില, തനു, ജിതിന്‍ , ജയ്‌സണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ നെട്ടൂര്‍ ഗവ. ആശുപത്രിയിലാണ്.
വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെ ബയോ മെഡിക്കല്‍ ഓഫീസറും സമരക്കാര്‍ക്കിടയിലേക്ക് കാറോടിച്ചു കയറ്റാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പരിക്കേറ്റ നഴ്‌സുമാരായ വിപിന്‍ വി ചാക്കോ, ശരത് എന്നിവരും ആശുപത്രിയിലാണ്.
സമരം അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടോടെയാണ് ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിനുമുന്നില്‍ നഴ്‌സുമാര്‍ ഉപരോധ സമരം ആരംഭിച്ചത്.
സമരം ഒത്തുതീര്‍പ്പാക്കാന്‍ വ്യാഴാഴ്ച ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച അലസിയിരുന്നു. മുന്നൂറോളം നഴ്‌സുമാരാണ് സമരത്തിലുള്ളത്. നേരത്തേ സമരം ചെയ്തിരുന്ന സ്ഥലത്ത് പൂന്തോട്ടം നിര്‍മിച്ചതിനാല്‍ ആശുപത്രിക്കു മുന്നിലാണ് നഴ്‌സുമാര്‍ സമരത്തിന് ഇരിക്കുന്നത്.












Click it and Unblock the Notifications