പിറവം: പോളിങ് ബൂത്തില്‍ കുഴഞ്ഞുവീണു മരിച്ചു
പിറവം: പിറവം ഉപതിരഞ്ഞെടുപ്പ് വോട്ടിംഗ് പുരോഗമിക്കുന്നതിനിടയില്‍ ഒരു സ്ത്രീ വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു. തിരുവാങ്കുളത്ത് പോളിംഗ് ബൂത്തിലാണ് സംഭവം.
പോളിംഗ് ബൂത്തിലേക്ക് പോകുന്നതിനിടയില്‍ തിരുവാങ്കുളം നടപ്പറമ്പില്‍ വീട്ടില്‍ കുഞ്ഞുപെണ്ണ് (73) ആണ് കുഴഞ്ഞു വീണു മരിച്ചത്.
അതേസമയം പിറവം നിയോജക മണ്ഡലത്തില്‍ കനത്ത പോളിങ് തുടരുന്നു. ഉച്ചയ്ക്ക് 2.30 ആയപ്പോഴേക്കും 63 ശതമാനത്തിലേറെ പോളിംങ് രേഖപ്പെടുത്തിയിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംജെ ജേക്കബും രാവിലെതന്നെ വോട്ടു ചെയ്തിരുന്നു. എംജെ ജേക്കബ് ഒരു മണിക്കൂറോളം ക്യൂ നിന്നാണ് വോട്ടു രേഖപ്പെടുത്തിയത്.












Click it and Unblock the Notifications