കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറവത്ത് റെക്കോര്‍ഡ് പോളിങ്, 85.6 ശതമാനം

  • By Shabnam Aarif
Google Oneindia Malayalam News

Piravam Polling
പിറവം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പിറവത്ത് വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിച്ചപ്പോള്‍ റെക്കോര്‍ഡ് പോളിങ് ആണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. 85.6 ശതമാനമാണ് പോളിങ് എന്നാണ് ഏറ്റവും അവസാനം ലഭിച്ച വിവരം.

എടക്കാട്ടുവയല്‍, മണീട് പഞ്ചായത്തുകളിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇലഞ്ഞി, തിരുവാങ്കുളം പഞ്ചായത്തുകളാണ് കുറഞ്ഞ വോട്ട് രേഖപ്പെടുത്തിയത്.

പോളിങ് സംബന്ധിച്ച് അന്തിമ വിവരം ലഭിക്കാനിരിക്കുന്നേയുള്ളൂ. പോളിങ് ശതമാനം ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

1987ലെ 85.45 എന്ന പോളിങ് ശതമാന റെക്കോര്‍ഡ് ആണ് ഇത്തവണ പിരവം ഉപതിരഞ്ഞെടുപ്പ് മറികടന്നിരിക്കുന്നത്.

79.08 ശതമാനമായിരുന്നു പിറവത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിറവത്തെ പോളിങ് ശതമാനം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംജെ ജേക്കബ്, യുഡിഎഫ് സ്താനാര്‍ത്ഥി അനൂപ് ജേക്കബ് എ്‌നനവര്‍ രാവിലെതന്നെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. എംജെ ജേക്കബ് ഒരു മണിക്കൂരോളം ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്.

കൂത്താട്ടുകുളത്ത് ചട്ടം ലംഘിച്ച് സ്ലിപ് വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നേതാക്കളായ സുരേഷ് കുറുപ്പ്, കോലിക്കോട് കൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

English summary
In keeping with the hectic polling trend witnessed from the start of the by-poll to the Piravam Assembly constituency, 85.6 per cent of the total electorate exercised their franchise on Saturday when the polling has got an end at 5 pm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X