വെള്ളമടിച്ച പൊലീസുകാരന്‍ റോഡില്‍ ഉറങ്ങി
ചടയമംഗലം: മദ്യപിച്ച് കടത്തിണ്ണയില്‍ കിടന്നുറങ്ങിയ പൊലീസുകാരന്‍ അഴിയ്ക്കുള്ളിലായി. ഡ്യൂട്ടി കഴിഞ്ഞ് മദ്യപിച്ച ശേഷം ഇയാള്‍ കാറോടിച്ച് വീട്ടിലേയ്ക്ക് പോവുകയായിരുന്നു. വഴിയില്‍ വച്ച് ഉറക്കം വന്നതിനാല്‍ ഇയാള്‍ കാര്‍ നിര്‍ത്തി കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്നു.
തന്റെ വീടിന് മുന്നില്‍ മണിക്കൂറുകളോളം തന്റെ വീടിന് മുന്നില്‍ ഒരു കാര്‍ കിടക്കുന്നത് കണ്ട വീട്ടുകാരന്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എഎസ്‌ഐയും സംഘവും സ്ഥലത്തെത്തി.
കാര്‍ നിര്‍ത്തിയിട്ട ശേഷം ഒരാള്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്നതു കണ്ട എഎസ്‌ഐ അയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചു. അപ്പോള്‍ മാത്രമാണ് കസ്റ്റഡിയില്‍ എടുത്തയാള്‍ പൊലീസുകാരനാണെന്ന് എസ്‌ഐയ്ക്ക് മനസ്സിലായത്.
വിവരം അറിഞ്ഞ സിഐ ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ ആവശ്യപ്പെട്ടു. ഉടന് തന്നെ പൊലീസുകാരന്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പിറകെയോടിയ പൊലീസുകാര്‍ ഇയാളെ പിടിച്ച് ലോക്കപ്പിലടച്ചു.












Click it and Unblock the Notifications