ദിനേഷ് ത്രിവേദി രാജിവെച്ചു

ഞായറാഴ്ച രാത്രി മമതാ ബാനര്‍ജി ദില്ലിയിലെത്തുന്നതോടെ ത്രിവേദിയെ നീക്കം ചെയ്യണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു.
മമതാ ബാനര്‍ജി നേരിട്ട് ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവെയ്ക്കൂവെന്ന് ത്രിവേദി നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ എല്ലാം എംപിമാരോടും ദില്ലിയിലുണ്ടായിരിക്കണെമന്ന് മമത ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി റെയില്‍വേ ചാര്‍ജ്ജുകള്‍ വര്‍ധിപ്പിച്ച ദിനേഷ് ത്രിവേദിയുടെ നടപടിയാണ് മമതയുടെ അപ്രീതിക്കു കാരണം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത അനുയായിയായ മുകള്‍ റോയ് റെയില്‍വേ മന്ത്രിയായി ചുമതലയേല്‍ക്കാനാണ് സാധ്യത.












Click it and Unblock the Notifications