ബംഗാളില്‍ റോഡപകടം, 11 മരണം
ബങ്കുര: ട്രക്കറും ലോറിയും കൂട്ടിയിടിച്ച് പശ്ചിമബംഗാളില്‍ രണ്ടു കുട്ടികളടക്കം 11 പേര്‍ മരിച്ചു. ബങ്കൂര ജില്ലയിലുണ്ടായ അപകടത്തില്‍ ആറു പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു.
പരിക്കേറ്റ 11 പേരെയും ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രികളിലെത്തിച്ചെങ്കിലും അഞ്ചു പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. അമിത വേഗതയാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നു. സാരംഗ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications