ജെയ്പൂരിലെ കോണ്‍ഗ്രസ് നിലപാട് പാളി:റുഷ്ദി

ദില്ലിയില്‍ ഇന്ത്യ റ്റുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റുഷ്ദി. യാഥാസ്ഥികരെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ഈ തന്ത്രങ്ങളൊന്നും കോണ്‍ഗ്രസിന് വോട്ടായി മാറിയില്ല. രാഹല്‍ ഗാന്ധിയെ പേരെടുത്ത് വിമര്‍ശിക്കാനും അദ്ദേഹം മടിച്ചില്ല.
നിലവിലുള്ള നേതാക്കളേക്കാള്‍ മികച്ച നേതാക്കളെ ഇന്ത്യ അര്‍ഹിക്കുന്നുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റുഷ്ദിയുടെ പ്രശസ്ത രചനയായ 'സാത്താന്റെ വചനങ്ങളു'ടെ പേരില്‍ അദ്ദേഹത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലീ മത സംഘടനകള്‍ ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ ഇന്ത്യയിലെ മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തും എന്ന കാരണം പറഞ്ഞാണ് സാഹിത്യ സമ്മേളനത്തില്‍ റുഷ്ദി പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നത്.












Click it and Unblock the Notifications