കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രീമിലെയര്‍, നിരസിക്കാനുള്ള കാരണം വ്യക്തമാക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ലഭിച്ചില്ലെങ്കില്‍ എന്തുകൊണ്ട് നിരസിക്കപ്പെട്ടുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും രേഖാമൂലം ഏഴുതി വാങ്ങി വിവരം അറിയിക്കണമെന്ന് പിന്നോക്ക വിഭാഗ വികസന ഡയറക്ടര്‍ വി.ആര്‍.ജോഷി അറിയിച്ചു.

വിലാസം പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍, അയ്യന്‍കാളി ഭവന്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം 3. ഫോണ്‍ : 04712727378, 2727379. ഇമെയില്‍ :[email protected]. കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിട്ടും അര്‍ഹരായ പലര്‍ക്കും യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍ വന്നതിനാലാണിത്.

ഉദ്യോഗാര്‍ത്ഥികളുടെ മാതാപിതാക്കളുടെ മാത്രം സ്‌റാറ്റസ് വിലയിരുത്തിയാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. ഉദ്യോഗാര്‍ത്ഥികളുടെയും സഹോദരങ്ങളുടെയും അവര്‍ വിവാഹിതരാണെങ്കില്‍ പങ്കാളികളുടെയും വരുമാനമോ, പദവിയോ പരിഗണിക്കാന്‍ പാടില്ല.

മാതാപിതാക്കള്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ സര്‍വ്വീസില്‍ നേരിട്ട് പ്രവേശിച്ച പദവിയാണ് പരിഗണിക്കേണ്ടത്. ക്‌ളാസ് ഒന്ന്, ക്‌ളാസ് രണ്ട്, ഗ്രൂപ്പ് എ, ബി പദവികളില്‍ നേരിട്ട് നിയമനം ലഭിച്ചവര്‍ മാത്രമേ ക്രീമിലെയര്‍ വിഭാഗത്തില്‍ വരികയുള്ളൂ. കൃഷിക്കാരാണെങ്കില്‍ അവര്‍ക്ക് സ്വന്തമായി അഞ്ച് ഹെക്ടറോ അതില്‍ കൂടുതലോ കൃഷിഭൂമി ഉണ്ടാവണം. യാതൊരു കാരണവശാലും ശമ്പളമോ കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനമോ കണക്കുകൂട്ടി 4.5 ലക്ഷത്തിനു മുകളില്‍ വരുമാനമുണ്ടെന്ന് കണ്ടെത്തി സര്‍ട്ടിഫിക്കറ്റ് നിരസിക്കാന്‍ പാടില്ല.

ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഉദ്യോഗാര്‍ത്ഥിയുടെ മാതാപിതാക്കളുടെ ശമ്പളവരുമാനവും കാര്‍ഷിക വരുമാനവും വെവ്വേറെ നാലരലക്ഷത്തിലധികമായിരുന്നാലും മറ്റുതരത്തിലുളള വരുമാനം നാലര ലക്ഷത്തില്‍ താഴെയായിരുന്നാല്‍ സംവരണത്തിന്റെ അര്‍ഹത ലഭിക്കുമെന്നാണ്.

English summary
Rejection of non cream layer must be reasonable, goverment's new direction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X