ഇമെയില്‍ വിവാദം:എസ്‌ഐയെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ഇമെയില്‍ വിവാദവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ ബിജു സലീം അറസ്റ്റിലായി. വ്യാജക്കത്ത് തയ്യാറാക്കിയ കുറ്റത്തിന് ഹൈടെക് സെല്ലിലെ റിസര്‍വ് സബ് ഇന്‍സ്‌പെക്ടറായ ബിജു സലീമിനെ അറസ്റ്റു ചെയ്തത് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ആണ്.
ബിജു സലീമിനെ മാര്‍ച്ച് 18, ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും. മാര്‍ച്ച് 17നാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ചര്‍ച്ചാ വിഷയമായിരുന്ന ഇമെയില്‍ വിവാദത്തില്‍ വ്യാജകത്ത് തയ്യാറാക്കി എന്നതാണ് ബിജു സലീമിനെതിരെയുള്ള കേസ്.
സംഭവത്തില്‍ സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ വിനയകുമാരന്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ബിജു സലീമിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നത്.
തീവ്രവാദ ബന്ധം ആരോപിച്ച് മുസ്ലീം സമുദായത്തിലെ പ്രമുഖര്‍ക്കെതിരെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണ നടത്തുന്നുവെന്ന് സൂചിപ്പിക്കുന്ന കത്ത് പുറത്തുവന്നത് വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു.












Click it and Unblock the Notifications