Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ ആദ്യ മെമു ട്രെയിന്‍ ഓടിത്തുടങ്ങി

Memu in Kerala
കൊച്ചി: സംസ്ഥാനത്തെ ആദ്യ മെമു ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു. എറണാകുളത്തിനും കൊല്ലത്തിനും ഇടയിലാണ് മെമു ട്രെയിന്‍ ഓടുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി കെവി തോമസും ചേര്‍ന്ന് ആദ്യ മെമു ട്രെയിന്‍ 11 മണിക്ക് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഫഌഗ് ഓഫ് ചെയ്തു.

2010ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നതാണ് ഈ മെമു ട്രെയിന്‍. എറണാകുളത്തു നിന്നും ആലപ്പുഴ വഴിയും കോട്ടയം വഴിയും രണ്ട് മെമു ട്രെയിനുകള്‍ ആണ് ഓടി തുടങ്ങുക.

എട്ട് കോച്ചുകളുള്ള മെമുവില്‍ 120 പേര്‍ക്ക് ഇരിക്കാനാകും. കോട്ടയം വഴിയുള്ള മെമു രാവിലെ പത്തിന് കൊല്ലത്തു നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 2.25ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തും.

ആലപ്പുഴ വഴിയുള്ള മെമു രാവിലെ ഒന്‍പതിന് കൊല്ലത്തു നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 1.15ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തും. ഏസി കോച്ചുകളുണ്ടായിരിക്കില്ല മെമുവില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+