Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ നിലപാട് ദുരൂഹമെന്ന് വിഎം സുധീരന്‍

VM Sudheeran
തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് പ്രമുഖ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രംഗത്ത്. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു.

നേരത്തെയും താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതേ ആവശ്യം ഉന്നയിച്ച് കത്തുകള്‍നല്‍കിയിരുന്നെങ്കിലും അനുകൂല നടപടി കൈകൊള്ളാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത ശശീന്ദ്രന്റെയും മക്കളുടേയും മരണത്തോട് നീതി പുലര്‍ത്തേണ്ട് സര്‍ക്കാറിന്റെ ബാധ്യതയാണ്. ഭരണം മാറിയാലും മുന്നണി മാറിയാലും അഴിമതിക്കാര്‍ സംരക്ഷിക്കപ്പെടുന്നത് അപമാനകരമാണ്. സുധീരന്‍ അഭിപ്രായപ്പെട്ടു.

കേസില്‍ ആരോപണ വിധേയരായ മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മാത്തായി ഉള്‍പ്പെടെയുള്ള പ്രമുഖരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത് ദുരൂഹമാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെയും മക്കളുടേയും ദുരൂഹ മരണം സംബന്ധിച്ച കേസ് നേരത്തെ സിബിഐയ്ക്ക് വിട്ടിട്ടുണ്ട്. ഇതോടൊപ്പം അഴിമതി കേസും സിബിഐയ്ക്ക് വിടണം എന്നാണ് വിഎം സൂധീരന്‍ ആവശ്യപ്പെടുന്നത്.

ജോണ്‍ മത്തായിയേയും റ്റെ് രണ്ട് ഉദ്യേഗസ്ഥരെയും ഒഴിവാക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണ് എന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും അഭിപ്രായപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+