കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയന്‍ പ്രക്ഷോഭകര്‍ക്കു പിന്നില്‍ സൗദി

Google Oneindia Malayalam News

Syria
ഡമാസ്‌കസ്: സിറിയന്‍ പ്രക്ഷോഭകര്‍ക്ക് ആയുധവും പണവും നല്‍കുന്നത് സൗദി അറേബ്യയും ഖത്തറുമാണെന്ന് റിപ്പോര്‍ട്ട്. ഡമാസ്‌കസില്‍ ശക്തമായ ബോംബ് സ്‌ഫോടനങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിറകെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.
സിറിയയിലെ പ്രക്ഷോഭകാരികള്‍ക്കുള്ള സൗദിയുടെ ആയുധങ്ങള്‍ നിറച്ച കപ്പല്‍ ജോര്‍ദ്ദാന്‍ ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരിക്കുകയാണെന്ന് ഏജന്‍സി വ്യക്തമാക്കി.

രാജ്യത്തെ അക്രമ സംഭവങ്ങള്‍ക്കു പിറകില്‍ സൗദി അറേബ്യയും ഖത്തറുമാണെന്ന് സിറിയന്‍ വിവരസാങ്കേതിക മന്ത്രി അദ്‌നാന്‍ മഹ്മൂദ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന പോരാട്ടങ്ങളെ താലിബാന്‍ പിന്തുണയോടെയുള്ള തീവ്രവാദപ്രവര്‍ത്തനമായിട്ടാണ് സിറിയന്‍ സര്‍ക്കാര്‍ കാണുനനത്. എന്നാല്‍ അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ രാജ്യത്തു നടക്കുന്ന ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളാണെന്നാണ് വിശേഷിപ്പിക്കുന്നത്.

English summary
A Syria-bound Saudi Arabian shipment of military equipment intended for Syrian armed gangs is on its way to Jordan, an Arab diplomat says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X