ഡിഎംകെ മന്ത്രിമാരെ പിന്‍വലിക്കാന്‍ സാധ്യത

ചൊവ്വാഴ്ച തന്നെ മന്ത്രിസഭയിലുള്ള മുഴുവന്‍ അംഗങ്ങളെയും പിന്‍വലിക്കാനും പുറമെ നിന്ന് പിന്തുണ കൊടുക്കാനുമാണ് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള കര്‍ശന നടപടികള്‍ മാര്‍ച്ച് 23നുശേഷം മതിയെന്ന് കേന്ദ്രമന്ത്രി അളഗിരി അടക്കമുള്ള ചിലര്‍ അഭിപ്രായപ്പെട്ടു.
യുഎന്‍എച്ച്ആര്‍സി പ്രമേയത്തെ അനുകൂലിച്ചു വോട്ടുചെയ്യണമെന്ന കാര്യത്തില്‍ ഡിഎംകെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നിലവിലുള്ള പ്രമേയത്തില്‍ വെള്ളം ചേര്‍ക്കാനോ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാനോ സര്‍ക്കാര്‍ ശ്രമിക്കരുത്-ഡിഎംകെ പാര്‍ലമെന്ററി നേതാവ് ടി ആര്‍ ബാലു ആവശ്യപ്പെട്ടു.












Click it and Unblock the Notifications