കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ മന്ത്രിമാരെ പിന്‍വലിക്കാന്‍ സാധ്യത

Google Oneindia Malayalam News

Karunanidhi
ചെന്നൈ: മമതാ ബാനര്‍ജിക്കു പിറകെ സഖ്യകക്ഷിയായ ഡിഎംകെയും കോണ്‍ഗ്രസിന് തലവേദനയുമായെത്തുന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അമേരിക്കന്‍ പിന്തുണയോടെയെത്തുന്ന ശ്രീലങ്കന്‍ സര്‍ക്കാറിനെതിരേയുള്ള പ്രമേയത്തെ പിന്തുണക്കാതിരുന്നാല്‍ യുപിഎ ഗവണ്‍മെന്റിലെ മന്ത്രിമാരെ ഭാഗികമായി പിന്‍വലിക്കാന്‍ ചെന്നൈയില്‍ പാര്‍ട്ടി അധ്യക്ഷന്‍ എം കരുണാനിധിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച തന്നെ മന്ത്രിസഭയിലുള്ള മുഴുവന്‍ അംഗങ്ങളെയും പിന്‍വലിക്കാനും പുറമെ നിന്ന് പിന്തുണ കൊടുക്കാനുമാണ് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള കര്‍ശന നടപടികള്‍ മാര്‍ച്ച് 23നുശേഷം മതിയെന്ന് കേന്ദ്രമന്ത്രി അളഗിരി അടക്കമുള്ള ചിലര്‍ അഭിപ്രായപ്പെട്ടു.
യുഎന്‍എച്ച്ആര്‍സി പ്രമേയത്തെ അനുകൂലിച്ചു വോട്ടുചെയ്യണമെന്ന കാര്യത്തില്‍ ഡിഎംകെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നിലവിലുള്ള പ്രമേയത്തില്‍ വെള്ളം ചേര്‍ക്കാനോ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാനോ സര്‍ക്കാര്‍ ശ്രമിക്കരുത്-ഡിഎംകെ പാര്‍ലമെന്ററി നേതാവ് ടി ആര്‍ ബാലു ആവശ്യപ്പെട്ടു.

English summary
DMK likely to pull out ministers from Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X