ഗോവയില്‍ പെട്രോളിന് 11 രൂപ കുറയും?

പനാജിയില്‍ ഇപ്പോള്‍ പെട്രോള്‍ വില 65 രൂപയാണ്. വാറ്റ് പരിപൂര്‍ണമായി ഒഴിവാക്കുന്നതോടു കൂടി 11 രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
തൊട്ടടുത്തുള്ള മഹരാഷ്ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ വില ഏകദേശം 16 രൂപയോളം കുറയും. ബിജെപിയുടെ പ്രകടന പത്രികയിലെ മുഖ്യവാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
ഈ തീരുമാനത്തോടെ സര്‍ക്കാറിന് 100 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ, തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രത്യേക അലന്‍വന്‍സ്, എല്‍പിജി സിലിണ്ടര്‍ വില പിടിച്ചുനിര്‍ത്തല്‍ എന്നീ വാഗ്ദാനങ്ങളും കൂടി ബജറ്റില്‍ പ്രഖ്യാപിക്കുകയാണ് ഖജനാവില്‍ 500 കോടി രൂപയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതു മറികടക്കാന്‍ മദ്യത്തിനും ഉരുക്കിനും മൈനുകള്‍ക്കുമുള്ള ടാക്‌സ് കുത്തനെ ഉയര്‍ത്താനാണ് സര്‍ക്കാര്‍ പരിപാടി.












Click it and Unblock the Notifications