കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ പെട്രോളിന് 11 രൂപ കുറയും?

Google Oneindia Malayalam News

Petrol
പനാജി: ഗോവയില്‍ പെട്രോളിന് 11 രൂപ കുറയാന്‍ സാധ്യത. പെട്രോളിനുള്ള വാറ്റ് ഒഴിവാക്കാന്‍ മനോഹര്‍ പരികര്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് 21ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

പനാജിയില്‍ ഇപ്പോള്‍ പെട്രോള്‍ വില 65 രൂപയാണ്. വാറ്റ് പരിപൂര്‍ണമായി ഒഴിവാക്കുന്നതോടു കൂടി 11 രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

തൊട്ടടുത്തുള്ള മഹരാഷ്ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ വില ഏകദേശം 16 രൂപയോളം കുറയും. ബിജെപിയുടെ പ്രകടന പത്രികയിലെ മുഖ്യവാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

ഈ തീരുമാനത്തോടെ സര്‍ക്കാറിന് 100 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ, തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രത്യേക അലന്‍വന്‍സ്, എല്‍പിജി സിലിണ്ടര്‍ വില പിടിച്ചുനിര്‍ത്തല്‍ എന്നീ വാഗ്ദാനങ്ങളും കൂടി ബജറ്റില്‍ പ്രഖ്യാപിക്കുകയാണ് ഖജനാവില്‍ 500 കോടി രൂപയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതു മറികടക്കാന്‍ മദ്യത്തിനും ഉരുക്കിനും മൈനുകള്‍ക്കുമുള്ള ടാക്‌സ് കുത്തനെ ഉയര്‍ത്താനാണ് സര്‍ക്കാര്‍ പരിപാടി.

English summary
Petrol in Goa is likely to become cheaper by Rs 11 per litre from its current price if the Manohar Parrikar-led BJP government abolishes the Value Added Tax (VAT) on petrol when it presents the maiden budget on March 21.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X