ഇറ്റലിക്കാരെ കുറിച്ച് വിവരമൊന്നുമില്ലെന്ന് ഒറീസ്സ

മാവോവാദികളുടെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല-ആഭ്യന്തര സെക്രട്ടറി യുഎന്‍ ബെഹര അറിയിച്ചു. കഴിഞ്ഞ കുറെ മാസങ്ങള്‍ക്കായി മാവോവാദികള്‍ക്കുവേണ്ടി നടത്തുന്ന തിരച്ചില്‍ നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ബന്ദികളാക്കിയവര്‍ക്കുവേണ്ടി ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഒഴിഞ്ഞുമാറി.
മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡ ഒരു ഓഡിയോ ടേപ്പിലൂടെയാണ് ഇറ്റലിക്കാരെ തട്ടികൊണ്ടു പോയ കാര്യം പ്രാദേശിക മാധ്യമങ്ങളെ അറിയിച്ചത്.












Click it and Unblock the Notifications