കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിക്കാരെ കുറിച്ച് വിവരമൊന്നുമില്ലെന്ന് ഒറീസ്സ

Google Oneindia Malayalam News

Odisha
ഭുവനേശ്വര്‍: മാവോവാദികള്‍ തട്ടികൊണ്ടു രണ്ട് ഇറ്റലിക്കാരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഒറീസ്സ സര്‍ക്കാര്‍ അറിയിച്ചു. ബസുസ്‌കോ പോളോ(54), ക്ലോഡിയോ കൊളാന്‍ജെലോ(61) എന്നിവരെ കണ്ടെത്താനാകാതെ പോലിസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. മാര്‍ച്ച് 14നാണ് ഇരുവരെയും മാവോയിസ്റ്റുകള്‍ തട്ടികൊണ്ടു പോയതെന്ന് കരുതുന്നു.

മാവോവാദികളുടെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല-ആഭ്യന്തര സെക്രട്ടറി യുഎന്‍ ബെഹര അറിയിച്ചു. കഴിഞ്ഞ കുറെ മാസങ്ങള്‍ക്കായി മാവോവാദികള്‍ക്കുവേണ്ടി നടത്തുന്ന തിരച്ചില്‍ നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ബന്ദികളാക്കിയവര്‍ക്കുവേണ്ടി ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഒഴിഞ്ഞുമാറി.

മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡ ഒരു ഓഡിയോ ടേപ്പിലൂടെയാണ് ഇറ്റലിക്കാരെ തട്ടികൊണ്ടു പോയ കാര്യം പ്രാദേശിക മാധ്യമങ്ങളെ അറിയിച്ചത്.

English summary
Authorities in Odisha Monday intensified efforts for the release of two Italian national, abducted by Maoist guerrillas five days ago, an official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X